Kutthuka meaning in english


Word: കുത്തുക Transliteration: kuttuka

Meaning of കുത്തുക in english :

Poach
Punch Verb Dig Goad Gore Gouge Jab Lance Lunge Pierce Poke Prick of conscience Prickle Prod Prong Pulverize Sabre Smite Spit Stab Sting Stung Thrust Thump Twinge Wap Whack
കുത്തുക definition in malayalam: മുനയുള്ള ആയുധമോ മറ്റുപകരണമോ കൊണ്ട് എന്തിന്‍റെയെങ്കിലും നേര്‍ക്കു ബലമായി പ്രയോഗിക്കുക, മുറിവേല്‍പ്പിക്കുക. ഉദാ: കുടകൊണ്ടു കുത്തുക മൃഗങ്ങള്‍ കൊമ്പുകൊണ്ടോ തേറ്റകൊണ്ടോ മറ്റോ ആക്രമിക്കുക ക്ഷുദ്രജീവികള്‍ ദംശിക്കുക ക്ഷുദ്രജീവികള്‍ തിന്നു തുളയുണ്ടാക്കുക. ഉദാ: പുഴുകുത്തിയ അരി
തുളയ്ക്കുക, ദ്വാരം ഉണ്ടാക്കുക ആഘാതം ഏല്‍പ്പിക്കുക (കൈകൊണ്ടോ മറ്റോ) ഉദാ: മുഷ്ടികൊണ്ടു കുത്തുക, കാലുകൊണ്ടു കുത്തുക ശ്രദ്ധയാകര്‍ഷിക്കാനായി വിരലുകൊണ്ടോ മറ്റോ മൃദുവായി സ്പര്‍ശിക്കുക വാക്കും മറ്റും ഉപയോഗിച്ചു മനസ്സിനുവേദനയുണ്ടാക്കുക ധാന്യങ്ങളുടെ ഉമിയും തോടും വേര്‍പെടുത്തുക ഇടിച്ചുചതയ്ക്കുക തുന്നുക, തയ്ക്കുക പരസ്പരം ബന്ധിക്കുക, ഇല കുമ്പിളുപോലെയോ മറ്റോ കോട്ടുക തെറ്റായി എഴുതിയ ഭാഗം പുറത്തുമറ്റടയാളങ്ങള്‍ രേഖപ്പെടുത്തി വായിക്കാതാക്കുക, വെട്ടിക്കളയുക കുത്തനെവയ്ക്കുക ഊന്നിനിറുത്തുക, നാട്ടിനിറുത്തുക വിത്തോശാഖകളോ മുളപ്പിക്കാന്‍വേണ്ടി മണ്ണില്‍ താഴ്ത്തുക, നടുക കുഴിക്കുക, കുഴിച്ചുണ്ടാക്കുക (കിണറ്, കുളം, ചാല് മുതലായവ) നിര്‍മിക്കുക, ഉണ്ടാക്കുക (വീട്, കയ്യാല, വേലി, വരമ്പ് മുതലായവ) കോരിയെടുക്കുക (ചെളി, ചെളിക്കട്ട മുതലായവ) എടുത്തുകളയുക (ഇടയിലുള്ള അഴുക്കോ മറ്റോ കളയുന്നതിനെക്കുറിച്ച്) ഉദാഃ പല്ലുകുത്തുക ഊന്നുക (വള്ളം എന്നപോലെ) താങ്ങായി നിലത്തൂന്നുക (വടിഎന്നപോലെ) ബലമായിത്തട്ടുക (അളയില്‍ കമ്പുകൊണ്ടെന്നപോലെ) അച്ചുപതിപ്പിക്കുക, അടയാളപ്പെടുത്തുക (ഒപ്പോ മുദ്രയോപോലെ) ലേപനവസ്തുക്കള്‍ ഉപയോഗിച്ച് (ശരീരത്തില്‍) അടയാളം ഉണ്ടാക്കുക, കുറിയിടുക. ഉദാഃ പൊട്ടുകുത്തുക തകര്‍ക്കുക, നശിപ്പിക്കുക എതിര്‍ക്കുക, മത്സരിക്കുക. ഉദാഃ തമ്മില്‍ക്കുത്തുക. "കെട്ടിയ മരത്തിനെ കുത്തരുത്" (പഴ.) തിരുകുക, ചൊരുകുക (വസ്ത്രം എന്നപോലെ) സംഭോഗംചെയ്യുക (അസഭ്യം) ഇടകലര്‍ത്തുക (ചീട്ടെന്നപോലെ). ഉദാഃ ചീട്ടുകുത്തുക പ്രവേശിക്കുക (മനുഷ്യര്‍ പ്രവേശിക്കുന്നതിനെപ്പറ്റി) ഉദാഃ കാലുകുത്തുക തറയില്‍തൊടുക, സ്പര്‍ശിക്കുക, മുട്ടുകുത്തിനില്‍ക്കുക കൈവിരലുകളുടെ നഖംകൊണ്ടു ഞെക്കിപ്പൊട്ടിക്കുക (ചൊറിയെന്നപോലെ) അമര്‍ത്തുക. ഉദാഃ കഴുത്തിനു കുത്തിപ്പിടിക്കുക ഒഴുക്ക് കരകളെ തകര്‍ക്കുക. ഉദാഃ കുത്തിയൊലിക്കുക കുരുവേര്‍പെടുത്തുക (പുളിയരി മാറ്റുന്നതുപോലെ) ഉദാഃ പുളികുത്തുക, അണ്ടികുത്തുക വിഗ്രഹങ്ങളും മറ്റു ശില്‍പങ്ങളും കൊത്തിയുണ്ടാക്കുക നൂല്‍ കമ്പിയുപയോഗിച്ച് ആഭരണം പിന്നിയുണ്ടാക്കുക ഭൂമിയില്‍ ഊന്നുക ഊക്കോടെ തട്ടി വേര്‍പെടുത്തുക (കമ്പുകൊണ്ടോ കഴകൊണ്ടോ എന്നപോലെ) ഉദാഃ തോട്ടകൊണ്ടു തേങ്ങ കുത്തിയിടുക. കുത്തിയടര്‍ത്തുക = വടികൊണ്ടോ തോട്ടകൊണ്ടോ മറ്റോ ബലമ്പ്രയോഗിച്ചു പറിക്കുക. കുത്തിയുറപ്പിക്കുക = ഇടിച്ചുറപ്പിക്കുക. കുത്തിക്കയറുക = കൊണ്ടുകയറുക, തറയ്ക്കുക
Related wordskuttuka (കുത്തുക) - Dig 
kuttukaḷuḷḷa (കുത്തുകളുള്ള) - Dotty kuttukaḷ‍ (കുത്തുകള്‍) - Pitted kuttukāl‍ (കുത്തുകാല്‍) - Prop kuttukoṇṭucitrameḻutuka (കുത്തുകൊണ്ടുചിത്രമെഴുതുക) - Stipple kuttukōl‍ (കുത്തുകോല്‍) - Prick kuttukoṇṭucitrameḻutuka (കുത്തുകൊണ്ടുചിത്രമെഴുതുക) - Stipple
Malayalam to English
English To Malayalam